ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ കോടതിയില്‍

ധനുഷ് തങ്ങളുടെ മകനാണെന്ന് കാണിച്ച് വൃദ്ധ ദമ്പതികള്‍ കോടതിയില്‍. മധുര സ്വദേശികളായ കതിരേശന്‍ ഭാര്യ മീനാക്ഷി എന്നിവരാണ് കോടതിയില്‍ എത്തിയിരിക്കുന്നത്. മേലൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ പരാതിയുമായി എത്തിയത്. 1985 നവംബര്‍ ഏഴിനാണ് ധനുഷ് ജനിച്ചതെന്നാണ് ഇവരുടെ വാദം. സിനിമ പ്രേമിയായിരുന്ന തങ്ങളുടെ മകന്‍ ചെന്നൈലേക്ക് നാടുവിട്ടു. സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരി രാജ ധനുഷിനെ തട്ടിയെടുക്കുകയായിരുന്നു എന്നാണ് ഇവരുടെ പരാതി. കാളികേശവന്‍ എന്നാണ് ഇവര്‍ ധനുഷിന് നല്‍കിയിരുന്ന പേര് എന്നും പരാതിയിലുണ്ട്. ധനുഷിന്റെ പഴയചിത്രങ്ങളും ഇവര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Dhanush, parents, case, chennai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here