Advertisement

ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങൾ

November 30, 2016
Google News 1 minute Read
pinarayi pinarayi vijayan announces 10 lakhs as relief fund okhi cyclone 20 lakhs for those dead in ockhi cyclone disaster ockhi disaster pinarayi vijayan announces 20 lakh for deceased

ഇന്നത്തെ മന്ത്രിസഭാ തീരിമാനങ്ങൾ പ്രഖ്യാപിച്ചു.

  • നോട്ട് അസാധുവാക്കൽ നടപടിയെത്തുടർന്ന് വായ്പാ തുക തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ സഹകരണ ബാങ്കുകൾ /സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിന് 31.03.2017 വരെ മോറോട്ടോറിയം പ്രഖ്യാപിക്കും.
  • ലാസ്റ്റ് ഗ്രേഡ് സർവ്വീസിൽ ഉൾപ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്‌ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 01.07.2011 മുതൽ മുൻകാല പ്രാബല്യം നൽകിയ നടപടി മന്ത്രിസഭായോഗം റദ്ദാക്കി. 04.06.2016 ന് ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്കുമാത്രമെ ഇനി ഭേദഗതി ബാധകമാവുകയുള്ളു.
  • സംരക്ഷിത അദ്ധ്യാപകരുടെ പുനർവിന്യാസം, സ്‌കൂളുകളിലെ തസ്തിക നിർണ്ണയം എന്നീ വിഷയങ്ങളിൽ കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തും.
  • കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജിൽ ഈ അധ്യയന വർഷം 20 സീറ്റുകൾ കൂടി വർദ്ധിപ്പിക്കും.
  • പാലക്കാട് മെഡിക്കൽ കോളേജിൽ 281 തസ്തികകൾ സൃഷ്ടിക്കും. 38 അദ്ധ്യാപകരെ ഉടൻ നിയമിക്കും
  • ഷീല തോമസ് IAS  നെ പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.
  • ഉഷ റ്റൈറ്റസ് IAS പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി
  • കെ.ആർ. ജ്യോതിലാൽ IAS ഏവിയേഷൻ വകുപ്പിൻറെ അധിക ചുമതല
  • എ. ഷാജഹാൻ IAS തദ്ദേശ ഭരണവകുപ്പ് സെക്രട്ടറി
  • മിനി ആൻറണി IAS സാമൂഹ്യനീതി വകുപ്പിൻറെ അധിക ചുമതല
  • സുരേഷ് ബാബു IAS കേരള സംസ്ഥാന സഹകരണ ബാങ്ക് എം.ഡി. , കേരള കോ ഓപ്പറേറ്റീവ് അഗ്രികൾച്ചർ & റൂറൽ ഡവലപ്പ്‌മെൻറ് ബാങ്കിൻറെ അധിക
    ചുമതല.

ചുവടെ പറയുന്നവരെ മുനിസിഫ് മജിസ്‌ട്രേറ്റ്മാരായി നിയമിച്ചു

ശിവദാസ്. എസ്, നിസ്സാം എ, ജോമി അനു ഐസക്ക് , മീര ജോൺ കെ, ശ്രീജ ജെ, കണ്ണൻ എൽ, മനേഷ് എസ്.വി, കാർത്തിക എ.ആർ, സന്തോഷ് റ്റി.കെ, കാർത്തിക കെ, എം.ആർ. ദിലീപ്, അനീസ എ, നിജേഷ്‌കുമാർ പി,
അരുൺകുമാർ പി, ഷൈനി എം.എസ്., സൂര്യ എസ്. സുകുമാരൻ,
കൃഷ്ണ പ്രഭൻ. ആർ, ശാലിനി ബി, ജൈബി കുര്യാക്കോസ്, സുമി ചന്ദ്രൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here