ചുരിദാറിട്ട് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയ സ്ത്രീകളെ തടയുന്നു

പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാറിട്ട് പ്രവേശനം, എതിര്‍പ്പുമായി ഹൈന്ദവ സംഘടനകള്‍ രംഗത്ത്. ചുരിദാറിട്ട് ക്ഷേത്രത്തില്‍ എത്തിയവരെ ഇവര്‍ തടയുന്നു. കോടതി വിധി നടപ്പാക്കാന്‍ കഴിയാത്തത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പോലീസിന്റെ സഹായം തേടുമെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കേരള ബ്രാഹ്മണസഭ, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളുടെ നേതാക്കന്മാര്‍ക്കും ക്ഷേത്രം തന്ത്രിക്കയ്ക്കും രാജകുടുംബത്തിനും കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷ് ഈ ഉത്തരവ് ഇറക്കിയത്. പുലര്‍ച്ചെ എത്തിയ കുറച്ച് പേര്‍ക്ക് ക്ഷേത്രത്തിന് അകത്ത് കയറാന്‍ സാധിച്ചു. പടിഞ്ഞാറേ നടയിലാണ് സ്ത്രീകളെ തടയുന്നത്. കിഴക്കേ നടയിലൂടെ ചുരുക്കം സ്ത്രീകള്‍ ചുരിദാറിട്ട് പ്രവേശിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here