സഞ്ജു വി സാംസണെതിരെ അന്വേഷണം

ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമിൽനിന്ന് വിട്ട് നിന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ അസോസിയേഷൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. സജ്ജുവിന്റെ പിതാവ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളെ അസഭ്യം പറഞ്ഞതും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഗോവയ്‌ക്കെതിരായ മത്സരത്തിനിടെ സഞ്ജു ടീമിൽനിന്ന് അനുമതിയില്ലാതെ വിട്ടുനിന്നുവെന്നും ടീമിന്റെ അച്ചടക്കങ്ങൾക്ക് എതിരായി പ്രവർത്തിച്ചുവെന്നുമാണ് മറ്റൊരു ആരോപണം.
സഞ്ജുവിനെതിരെ നേരത്തേയും നിരവധി ആരോപണം ഉയർന്നിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുൻ ഡയറക്ടറായ ചന്ദ്രകാന്ത് പണ്ഡിറ്റ് സഞ്ജുവിനെതിരെ നിരവധി പരാതികൾ ഉയർത്തിയിരുന്നു. വിഷയം ബിസിസിഐയുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
enquiry against sanju v samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here