പെരുമ്പാവൂരിൽനിന്ന് രണ്ട് ലക്ഷം രൂപയുടെ പിൻവലിച്ച നോട്ടുകൾ പിടിച്ചെടുത്തു

പെരുമ്പാവൂരിൽ രണ്ട് ലക്ഷം രൂപയുടെ പിൻവലിച്ച നോട്ടുകൾ പിടിച്ചെടുത്തു. തടിക്കച്ചവട ഇടനിലക്കാരനായ മൂവാറ്റുപുഴ സ്വദേശി ഷാജിയിൽനിന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പിൻവലിച്ച നോട്ടുകൾ പിടിച്ചെടുത്തത്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് പണവുമായി ഇയാൾ പിടിയിലായത്.
പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ ആദായനികുതി വകുപ്പ് ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂരിലെ തടിവ്യവസായത്തിന്റെ മറവിൽ വ്യാപകമായി പിൻവലിച്ച നോട്ടുകൾ കൈമാറ്റം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here