Advertisement

‘ഒരു മുഖ്യമന്ത്രിക്ക് നൽകാനാവാത്ത എന്ത് സംരക്ഷണമാണ് താങ്കൾ നാട്ടുകാർക്ക് നൽകുന്നത് ‘

December 11, 2016
Google News 1 minute Read

ഭോപ്പാലിൽ പിണറായി വിജയനെ തടഞ്ഞ സംഭവത്തെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമ്മന്റുകൾകൊണ്ട് നിറഞ്ഞു. കഴിഞ്ഞ ദിവസം മലയാളി സംഘടനകളുടെ സ്വീകരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഭാപ്പാലിൽ തടഞ്ഞിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പേജിലാണ് മലയാളികളുടെ പൊങ്കാല.

കണ്ണൂരിൽ പ്രശ്‌നങ്ങൾ ക്തതി നിൽക്കുന്ന സമയത്ത് പോലും അവിടെയെത്തിയ രാജ്‌നാദ് സിംഗ് സുരക്ഷിതനായാണ് തിരിച്ചുപോയതെന്ന് മുഖ്യമന്ത്രിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചിരുന്നു. ‘ ഒരു മുഖ്യമന്ത്രിക്ക് നൽകാനാവാത്ത എന്ത് സംരക്ഷണമാണ് സാർ, താങ്കൾ നാട്ടുകാർക്ക് കൊടുക്കുന്നത്’ എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഒരു മലയാളി പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

pinarayi-bhopalകേരളത്തിന്റെ മുഖ്യ മന്ത്രിയെ അപമാനിച്ചത് മുഴുവൻ കേരളീയരെയും അപമാനിച്ചതിനു തുല്യമാണെന്നും പിണറായി വിജയൻ വെറുമൊരു കമ്മ്യൂണിസ്റ്റ് മാത്രമല്ല കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രി കൂടിയാണെന്നുമെല്ലാമുള്ള കമന്റുകളാണ് പേജിൽ നിറഞ്ഞിരിക്കുന്നത്. കൂടാതെ പിണറായി വിജയന്റെ ഫോട്ടോയും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രതികരണങ്ങളും പോസ്റ്റുകൾക്ക താഴെ കമന്റായി നൽകിയിട്ടുണ്ട്.

Kerala CM denied securityഇതാദ്യമല്ല, മലയാളികളുടെ സൈബർ ആക്രമണത്തിന് സോഷ്യൽ മീഡിയ സാക്ഷിയാകുന്നത്. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷെറപ്പോവയുടെയും അന്തരിച്ച ക്യൂബൻ മുൻ പ്രസിഡന്റും കമ്യൂണിസ്റ്റ് നേതാവുമായ ഫിദൽ കാസ്‌ട്രോയെ നിഷ്ഠൂരനായ ഏകാദിപതിയെന്ന് വിശേഷിപ്പിച്ച നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഫേസ്ബുക്ക് പേജിലും മലയാളികൾ കമന്റുകൾകൊണ്ട് ആക്രമിച്ചിരുന്നു.

madhyapradesh-cms-fb-post-flooded-with-malayalam-posts-on Kerala CM denied security for Bhopal event

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here