നോട്ട് നിരോധനത്തെ പ്രശംസിച്ച് പ്രധാനമന്ത്രിയുടെ ഭാര്യ യശോധ ബെൻ

നോട്ട് പിൻവലിച്ചുകൊണ്ടുള്ള നടപടിയിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് അദ്ദേഹത്തിന്റെ ഭാര്യ യശോധ ബെൻ. ഇത്തരമൊരു നടപടി സ്വീകരിച്ച് മോഡിയെ അഭിനന്ദിക്കുന്നതായും യശോധ ബെൻ പറഞ്ഞു. രാജസ്ഥാനിൽ നടന്ന ഒരു പൊതു പരിപാടിയ്ക്കിടെയായിരുന്നു യശോധ ബെന്നിന്റെ പരാമർശം.
രാജ്യത്തെ കള്ളപ്പണമില്ലാതാക്കാനും അഴിമതി തടയാനും ഇതുകൊണ്ട് സാധിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ സർക്കാർ മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും യശോധ പറഞ്ഞു.
രാജ്യത്തെ പുറത്തുള്ള കള്ളപ്പണം തിരിച്ചെത്തിക്കാനും ഇത്തരം നീക്കംകൊണ്ട് സാധിക്കും. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സർക്കാർ പ്രവർത്തിക്കണം. രാജ്യത്തിന്റേയും ജനങ്ങളുടേയും താത്പര്യം മുൻനിർത്തി തന്നെ സർക്കാർ മുന്നോട്ടുപോകണമെന്നും യശോധ ബെൻ പറഞ്ഞു.
മോഡി സർക്കാരിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here