Advertisement

വിരാട് കോഹ്ലിയും അനുഷ്‌കയും വിവാഹിതരാവുന്നു

December 29, 2016
Google News 1 minute Read
virat kohli anushka engagement

യുവക്രിക്കറ്റ് താരം വിരാട് കോഹ്ലിയും, ബോളിവുഡ് താരം അനുഷ്‌ക ശർമ്മയും നീണ്ടനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരാവുകയാണ്. 2017 ജനുവരി 1 നാണ് വിവാഹം നിശ്ചയ ചടങ്ങ് നടക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരാഖണ്ടിലെ നരേന്ദർ നഗറിൽ സ്ഥിതി ചെയ്യുന്ന അനന്ദ ഹോട്ടലിലാണ് ചടങ്ങുകൾ നടക്കുക.

2016 അനുഷ്‌കയുടേയും വിരാടിന്റെയും ജീവിതത്തിൽ മറക്കാനാവാത്ത ഏടുകളാണ് സമ്മാനിച്ചത്. ആദ്യം പ്രണയത്തിലാണെന്ന വാർത്തയും പിന്നീട് വേർപിരിഞ്ഞുവെന്ന വാർത്തയും എത്തിയിരുന്നു. ഇതിൽ അരിശംകൊണ്ട വിരാട് ഫാൻസ് അനുഷ്‌കയെ അവഹേളിച്ചപ്പോൾ വിരാട് അനുഷ്‌കയെ പിൻതാങ്ങി ട്വീറ്റ് ചെയ്തതും വാർത്തയായിരുന്നു. പിന്നീട് ഇരുവരെയും പല വിവാഹങ്ങളും, സൽക്കാരവിരുന്നുകളും ഉൾപ്പെടെയുള്ള പൊതുവേദികളിൽ ഒരുമിച്ച് കണ്ടിരുന്നു.

ബോളിവുഡിലെ മുൻനിര താരങ്ങളും, ക്രിക്കറ്റർമാരും ചടങ്ങിൽ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇതു സമ്പന്ദിച്ച് ഔദ്യോഗിക സ്ഥിതീകരണം ഒന്നും ലഭിച്ചിട്ടില്ലെങ്കിലും, അനുഷ്‌കയുടെ കുടുംബക്കാർ അനന്ദ ഹോട്ടലിൽ തങ്ങുന്നതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.

virat kohli anushka engagement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here