മാധവിക്കുട്ടിയുടെ വാക്കുകളുമായി വിവാദ നായിക രശ്മിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

വിവാദങ്ങള്‍ക്ക് ശേഷം സൃഷ്ടിച്ച ശേഷം വിവാദ നായിക രശ്മി ആര്‍ നായരുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. എനിക്ക് പൂച്ചയെ പോലെ ഒമ്പത് ജന്മങ്ങളുണ്ടെന്നും ഫെയ്സ് ബുക്ക് പോസ്റ്റിലുണ്ട്. 2015 നവംബര്‍ 17 നാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും പോലീസ് പിടിയിലായത്. നാലുമാസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയെങ്കിലും ഇരുവരും ഫെയ്സ് ബുക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കൊച്ചിയില്‍ നടന്ന ചുംബന സമരത്തിലൂടെയാണ് വിവാദ ലേബല്‍ രാഹുല്‍ പശുപാലനും രശ്മിയ്ക്കും ഒപ്പം കൂടുന്നത്.

ഉപയോഗിച്ചിരുന്ന പ്രൊഫൈൽ തിരിച്ചെടുക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ടത് കൊണ്ടാണ് പുതിയതൊന്ന് ആരംഭിക്കേണ്ടി വന്നതെന്ന ആമുഖത്തോടെയാണ് ഫെയ്സ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. രശ്മിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top