വരും വർഷമെങ്കിലും കൊച്ചിയ്ക്ക് വേണം പരിഹാരം

നാട് നഗരമായപ്പോൾ കൊച്ചിയ്ക്ക് കിട്ടിയ നിരവധി സമ്മാനങ്ങളുണ്ട്, മാലിന്യം മുതൽ ഗതാഗതക്കുരുക്കുവരെ….
എറണാകുളം ജില്ലയിൽ എന്ത് ഇല്ലെന്ന് പറഞ്ഞാലും വിശ്വസിക്കാം എന്നാൽ മാലിന്യം കുറവാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസമായിരിക്കും. ദിവസവും ടൺ കണക്കിന് മാലിന്യമാണ് കൊച്ചിയ്ക്ക് മുകളിൽ വീണുകൊണ്ടിരിക്കുന്നത്. വെള്ളം, വായു, കഴിക്കുന്ന ആഹാരം ഒന്നും സുരക്ഷിതമല്ല.
കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണത്തിൽ ഏറിയ പങ്കും പെരിയാറിൽനിന്നാണ്. എന്നാൽ പെരിയാറിന്റെ ഇന്നത്തെ ചിത്രം മനസ്സിലുള്ളവർ കൊച്ചിയിൽനിന്നെന്നല്ല, ലോകത്ത് എവിടെ നിന്നും പച്ചവെള്ളം കുടിക്കില്ല. തൊട്ടടുത്തുള്ള ഫാക്ടറിയിലെ മാലിന്യമത്രയും ഒഴുക്കി വിട്ട് പെരിയാറിനെ മലിനമാക്കി കഴിഞ്ഞു. ഒപ്പം കൊച്ചിയുടെ കുടിവെള്ളവും മുട്ടി.
Read More : സ്‌കൈലൈനിലെ മാലിന്യം പരന്നൊഴുകുന്നു; മൂക്കുപൊത്തി സൗമിനി ജയിന്റെ സ്വന്തം വാർഡ്
മെട്രോ റെയിൽ, സ്മാർട് സിറ്റി പദ്ധതിയിൽ അഞ്ചാം സ്ഥാനം തുടങ്ങി കൊച്ചി ഉയർച്ചയുടെ പടികൾ ചവിട്ടുമ്പോഴും ഉറവിട മാലിന്യ സംസ്‌കരണത്തിൽ നഗരം ഇന്നും ഏറെ പുറകിലാണ്. കൊച്ചിയിലെ 74 വാർഡുകളിലായി രണ്ട് ലക്ഷത്തിൽ താഴെ കുടുംബങ്ങളാണ് ഉള്ളത്. എന്നാൽ ഇതിൽ 200 ൽ താഴെ കുടുംബങ്ങൾ മാത്രമാണ് ബയോഗ്യാസ് പ്ലാന്റ് ഫലപ്രധമായി ഉപയോഗിക്കുന്നത്. ബയോഗ്യാസ് പ്ലാന്റിൽ ഒതുങ്ങി ഇവിടുത്തെ ഉറവിട മാലിന്യ സംസ്‌കരണം.
എന്നാൽ കൃത്യമായ സംസ്‌കരണത്തിലൂടെ മാലിന്യം ഇല്ലാതാക്കാൻ സർക്കാരുകൾക്ക് താൽപര്യമില്ലാത്തി ടത്തോളം കാലം സുഖത്തിന് കൂട്ട് ദുഖമെന്നപോലെ കൊച്ചി നഗരത്തിന് കൂട്ടായി മാലിന്യം നിറഞ്ഞുകൊണ്ടിരിക്കും.
കാക്കനാട് അർ ടി ഓഫീസിലെ കണക്കുകൾ പ്രകാരം 623 ഡ്രൈവർമാരുടെ ലൈസൻസാണ് ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തത്.
കൊച്ചിയിലെ ഗതാഗതകുരുക്കും റോഡിന്റെ ശോചനീയാവസ്ഥയും ചേർന്ന് നഗരത്തിലൂടെയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. കലൂർ, വൈറ്റില, കടവന്ത്ര, കത്യക്കടവ്, എംജി റോഡ്, കാക്കനാട് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഇൻഫോ പാർക്കിലെ ജോലിക്കാരിയായ കസ്തൂരിയെന്ന ഇരുപത്തിയഞ്ചുകാരിയ്ക്ക് ബസ്സുകളുടെ മരണപ്പാച്ചിൽ കാരണം നഷ്ടമായത് തന്റെ വലതുകാലാണ്. ചോറ്റാനിക്കര- കോലഞ്ചേരി റൂട്ടിലാണ് അപകടമുണ്ടായത്. അമിത വേഗതയിൽവന്ന ബസ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഹരീഷിനെയും ഭാര്യ കസ്തൂരിയെയും ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ കസ്തൂരിയുടെ വലതുകാൽ മുറിച്ചു മാറ്റി.
കാക്കനാട് അർ ടി ഓഫീസിലെ കണക്കുകൾ പ്രകാരം 623 ഡ്രൈവർമാരുടെ ലൈസൻസാണ് ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തത്. ഇങ്ങനെ എത്രയെത്ര കുടുംബങ്ങൾക്ക് മേൽ വാഹനങ്ങളുടെ മരണപ്പാച്ചിൽ കരിനിഴൽ വീഴ്ത്തിയിരിക്കാം.
Read More : കൊച്ചിയിലെ ബസ്സുകളുടെ മരണപ്പാച്ചില്‍. കസ്തൂരിയ്ക്ക് നഷ്ടമായത് വലതു കാല്‍
ഇങ്ങനെ നീളുന്ന ഈ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാകണം അടുത്ത വർഷത്തേക്കുള്ള പ്രതിജ്ഞ. ഇത് പാലിക്കപ്പെടാൻ വേണ്ടിയുള്ളതാകണം. ലംഘിക്കാൻ വേണ്ടിയാകരുത്.
new year resolution of kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here