ബിസിസിഐ. മാത്യുവും ഗാംഗുലിയും തലപ്പത്ത് എത്തിയേക്കും

ബിസിസിഐയുടെ ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടേയും ബിസിസിഐയുടെ മുതര്‍ന്ന വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ടിസി മാത്യുവിനൊപ്പം ഗൗതം റോയിയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
ഇന്നലെ പുറത്തായ സെക്രട്ടറി അജയ് ഷിര്‍ക്കെയ്ക്ക് പകരം ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി താത്കാലിക സെക്രട്ടറിയാകും. ലോധ സമിതി മാനദണ്ഡ പ്രകാരം ഇവര്‍ക്ക് ഈ സ്ഥാനങ്ങള്‍ വഹിക്കാന്‍ യോഗ്യതയുണ്ട്.
ഇന്നലെയാണ് ബിസിസിഐയുടെ പ്രസിഡന്റ് അനുരാഗ് താക്കൂറിനേയും സെക്രട്ടറി ഷിര്‍ക്കെയേയും പുറത്താക്കിയത്. സുപ്രീം കോടതിയാണ് ഇവരെ തത്സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയത്.
ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
ganguly, tc mathew , bcci, cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here