മുസ്തഫ പ്രണയം കണ്ടില്ലെന്ന് നടിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു- പ്രിയാമണി

priyamani-mustafa

ഈ വര്‍ഷം ചലച്ചിത്ര ലോകം കാത്തിരിക്കുന്ന വിവാഹമാണ് പ്രിയാമണിയുടേത്. ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടത് എങ്ങനെയാണെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇരുവരും അതിഥികളായി എത്തിയപ്പോഴാണ് ആ പ്രണയ രഹസ്യം ഇരുവരും വെളിപ്പെടുത്തിയത്.
priyamani-mustafa-raj-sexy-picture
പ്രിയാമണിയ്ക്കാണ് ആദ്യം പ്രണയം തോന്നിയത് തുറന്ന് പറഞ്ഞതും പ്രിയാമണിതന്നെ.ആ പ്രണയകഥ ഇങ്ങനെ… സിസിഎല്‍ ക്രിക്കറ്റ് ലീഗിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയെന്നത് ഇവരുടെ പ്രണയനാളുകളില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കണ്ട് മുട്ടല്‍ സൗഹൃദത്തിലേക്കും വളര്‍ന്നു. എന്നാല്‍ ഈ സുഹൃത്ബന്ധം ആദ്യം പ്രണയമായത് പ്രിയാമണിയുടെ മനസിലാണ്.
വിവരം മുസ്തഫയോട് തുറന്ന് പറഞ്ഞെങ്കിലും മുസ്തഫ അത് കാര്യമാക്കി എടുത്തില്ല. ഒരു നടി തന്നെ പ്രണയിക്കുന്നത് എന്തിനാണെന്നാണ് മുസ്തഫ ചിന്തിച്ചത്.
എന്നാല്‍ മുസ്തഫയില്‍ നിന്ന് അനുകൂല മറുപടി കിട്ടിയില്ലെങ്കിലും ഇക്കാര്യം പ്രിയാമണി വീട്ടില്‍ അവതരിപ്പിച്ചു. ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലാണെന്ന് മാത്രമാണ് വീട്ടുകാരെ അറിയിച്ചത്. അപ്പോഴും മുസ്തഫയില്‍ നിന്ന് ഗ്രീന്‍ സിഗ്നല്‍ കിട്ടിയിരുന്നില്ല.

24-image-size
ആ സമയത്താണ് മുബൈയിലെ ഒരു പരിപാടിയ്ക്ക് ഇരുവരും ഡിന്നര്‍ കഴിക്കാന്‍ പോകുന്നത്. അവിടെനിന്നും പ്രിയാമണി മനസ് തുറന്നു. ഒരു വഴിയും കാണാതായപ്പോള്‍ പ്രിയാമണി കരയുകകൂടി ചെയ്തപ്പോഴാണ് സ്നേഹത്തിന്റെ ആഴം മുസ്തഫ തിരിച്ചറിയുന്നത്. ഇതോടെയാണ് ഇപ്പോള്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രണയം അന്ന് യാത്ര തുടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top