ഡിജിറ്റൽ ഇന്ത്യയിൽ ഏറെ പ്രതിക്ഷയുണ്ടെന്ന് ഗൂഗിൾ സിഇഒ

sundar pichai

ഡിജിറ്റൽ ഇന്ത്യ മോഡിയുടെ ധീരമായ നടപടിയെന്നും ഇന്ത്യയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും ഗൂഗിൽ സിഇഒ സുന്ദർ പിച്ചൈ. കറൻസി രഹിത ഡിജിറ്റൽ ഇന്ത്യ രാജ്യത്തിന് പുതിയ ഉണർവ്വേകുമെന്നും സുന്ദർ പിച്ചൗ പറഞ്ഞു.

ഇന്ത്യയുടെ പുതിയ പദ്ധതികൾക്കെല്ലാം ഗൂഗിളിന്റെ പിന്തുണയുണ്ടെന്നും പിച്ചൈ വ്യക്തമാക്കി. ഡിജിറ്റൽ അൺലോക്ഡ് എന്ന ഗൂഗിൾ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാക്കാനുള്ള പരിശീലന പരിപാടിയാണ് ഡിജിറ്റൽ അൺലോക്ഡ്. ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഇന്റർനെറ്റ് സഹായത്തോടെ വളർച്ച കൈവരിക്കാനുള്ള പദ്ധതിയാണ് ഗൂഗിൾ ആസൂത്രണം ചെയ്യുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top