ചുവന്ന മുണ്ട് ധരിച്ചു; ആർഎസ്എസ് ഗുണ്ടകൾ വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി

ചുവന്ന മുണ്ട് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ആർ എസ് എസ് ഗുണ്ടകൾ വളഞ്ഞിട്ട് തല്ലി. തെയ്യം കാണാൻ കാസർഗോഡ് കാഞ്ഞങ്ങാട് എത്തിയ അഞ്ചംഗ വിദ്യാർത്ഥി സംഘത്തെയാണ് മുപ്പതോളം പേർ അടങ്ങുന്ന ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്.
കോഴിക്കോട് സ്വദേശി രാഹുൽ, മുല്ലേരി പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാർത്ഥിയുമായ ശ്രീലക്ഷ്മി, തിരുവനന്തപുരം സ്വദേശി ജെഫ്രിൻ ജെറാൾഡ്, കാസർഗോഡ് സ്വദേശി നവജിത് എന്നിവരെയാണ് വൈകീട്ട് എട്ടു മണിയോടു കൂടി മുപ്പതോളെ പേർ ചേർന്ന് ആക്രമിച്ചത്.
ചുവന്ന മുണ്ട് ധരിച്ച്, ആർ എസ് എസ് ഗ്രാമത്തിൽ പ്രവേശിച്ചു എന്ന് ആരോപിച്ചാണ് ഗുണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ വാരിയെല്ല് തകർന്ന ജെഫ്രിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം മാധ്യമങ്ങളെയോ പോലീസിനെയോ അറിയിച്ചാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകളോളം തടഞ്ഞുവെച്ചുവെന്നും വിദ്യാർത്ഥികൾ ഇവർ പറഞ്ഞു.