Advertisement

ഭര്‍ത്താവിനെ കാണാനില്ല: ജവാന്റെ ഭാര്യ രംഗത്ത്

January 11, 2017
Google News 1 minute Read
Tej Bahadur

സൈന്യം വിതരണം ചെയ്യുന്ന ഭക്ഷണത്തിനെതിരെ പരാതിപ്പെട്ടതിന് ശേഷം ഭര്‍ത്താവിന്റെ വിവരം ഒന്നും ഇല്ലെന്ന പരാതിയുമായി തേജ് ബഹദൂറിന്റെ ഭാര്യ രംഗത്ത്. കഴിഞ്ഞ ദിവസമാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന തനിക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ വീഡിയോയുമായി തേജ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വൈറല്‍ ആകുകയും ചെയ്തു.
തുടര്‍ന്ന് ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി കെ ഉപധ്യായ് വിശദീകരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുകയും ചെയ്തു. മേലുദ്യോഗസ്ഥന് നേരെ അതിക്രമം നടത്തിയതിന് 2010 ല്‍ തേജ് ബഹാദൂര്‍ യാദവിനെകോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്തിരുന്നുവെന്ന് ഉപധ്യായ് വെളിപ്പെടുത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് ഉത്തരവിട്ടിരുന്നു.

കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് അദ്ദേഹത്തെ മോശക്കാരനായും മനോവിഭ്രാന്തിയുള്ളവനുമായും ചിത്രീകരിക്കുകയാണ് അധികൃതര്‍ എന്നും ഭാര്യ ശര്‍മ്മിള പരാതിപ്പെടുന്നു. അദ്ദേഹം സുരക്ഷിതനാണെന്ന് ഉറപ്പ് വരുത്തണമെന്നും ശര്‍മ്മിള പറയുന്നു.

Tej Bahadur, bsf,support, viral video, jawan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here