ദിലീപിനെതിരെ തുറന്നടിച്ച് ലിബർട്ടി ബഷീർ

കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ തകർക്കാൻ ശ്രമിക്കുന്നത് ദിലീപാണെന്ന ആരോപണവുമായി ലിബർട്ടി ബഷീർ. തിയേറ്ററുകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ബഷീർ കുറ്റപ്പെടുത്തി.
മലയാള സിനിമ റിലീസ് ചെയ്യാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതര ഭാഷാ ചിത്രങ്ങൾ പുറത്തിറക്കാനായിരുന്നു നിർമ്മാതാക്കൾക്ക് താൽപര്യമെന്നും ബഷീർ വ്യക്തമാക്കി.
ഭൈരവ റിലീസ് ചെയ്ത ഫെഡറേഷനിലെ തിയേറ്ററുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ലബർട്ടി ബഷീർ പറഞ്ഞു. ദിലീപ് കേരളത്തിലെ പല തിയേറ്റർ ഉടമകളെ വിളിച്ച് പുതിയ സംഘടനയെ കുറിച്ച് സംസാരിച്ചതിലും തെളിവുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here