നോട്ട് നിരോധനത്തെ മണ്ടൻ നയമെന്ന് വിശേഷിപ്പിച്ച് അരുൺ ഷൂരി

നോട്ട് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സർക്കാരിന്റെ നടപടി രാജ്യത്തെ കഴിഞ്ഞ 70 വർഷത്തെ സാമ്പത്തിക നയത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്നാണ് മുൻ മന്ത്രി അരുൺ ഷൂരി വിശേഷിപ്പിച്ചത്. റിസർവ്വ് ബാങ്ക് ഗവർണർ ധനകാര്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയെപ്പോലെയാണ് പെരുമാറുന്നതെന്നും ഷൂറി വ്യക്തമാക്കി.
കൂടിയാലോചന നടത്താതെയാണ് നോട്ട് നിരോധിച്ചത്. ഇത്തരം പ്രവൃത്തികൾ ഇനിയും ഉണ്ടാകും. എന്നാൽ ജനങ്ങൾ നാളെ വോട്ട് മറ്റുള്ളവർക്ക് ചെയ്യുമെന്നും ഷൂരി ഓർമ്മപ്പെടുത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന ചർച്ചയിലാണ് ഷൂരി മോഡിയ്ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത്. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നു മാധ്യമ പ്രവർത്തകൻ കൂടിയായ അരുൺ ഷൂരി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here