നിർധനരായ പ്ലസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യ എൻട്രൻസ് കോച്ചിങ്

എറണാകുളം ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പുതുയുഗം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിർധനരായ പ്ലസ് ടു വിദ്യാർത്ഥികൾക്ക് വിവിധ എൻട്രൻസ് പരീക്ഷകൾക്ക് പരിശീലനം നൽകുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് വൺ മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം നാളെ (ജനുവരി 21) രാവിലെ 11 മുതൽ വൈകിട്ട് മൂന്നു മണി വരെ കടവന്ത്രയിലെ റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9946699000.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here