Advertisement

സ്മാര്‍ട്ടാണ് സിവിലിയന്‍സ്; മത്സരപരീക്ഷകളെ ഇനി അനായാസം നേരിടാം

June 21, 2022
Google News 2 minutes Read

വിദ്യാഭ്യാസ രംഗത്തും തൊഴില്‍മേഖലകളിലും മത്സരപരീക്ഷകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ തുടങ്ങി 35 വയസുവരെയുള്ളവര്‍വരെ കരിയര്‍ ഡെവലപ്പ് ചെയ്യാനായി ഇന്ന് വിവിധമത്സര പരീക്ഷകളെ ആശ്രയിക്കുന്നു. മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സില്‍ നിന്ന് തുടങ്ങുന്നു മത്സരപരീക്ഷകളുടെ നീണ്ടനിര. ആ നിര നീളുന്നത് കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള കോച്ചിങ് സെന്ററുകളിലേക്കാണ്. മാസങ്ങളും വര്‍ഷങ്ങളും നീണ്ടു നില്‍ക്കുന്നകോച്ചിങ് ക്ലാസ്സുകളില്‍ നിന്നും ഫീസിന്റെ അമിതഭാരത്തില്‍ നിന്നും മാറി വിദ്യാര്‍ത്ഥികളുടെ സംതൃപ്തി മാത്രം ലക്ഷ്യം വച്ച് മുന്നേറുന്ന സിവില്‍ എന്‍ജിനീയറിംഗ് മത്സരപരീക്ഷ പരിശീലനകേന്ദ്രമാണ് തലസ്ഥാനത്തിന്റെ സ്വന്തം ” സിവിലിയന്‍സ് മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ്. (civilianz coaching for competitive exams)

അനന്ത സാധ്യതകള്‍ ഉള്ള മേഖലകളില്‍ ജോലി നേടുക എന്നതാണ് പലരുടെയും ആഗ്രഹം. എന്നാല്‍ പഠിച്ച വിഷയത്തിന്റെ അനന്തസാധ്യതകള്‍ കണ്ടെത്താനോ അറിയാനോ ഇന്നാരും ശ്രമിക്കാറില്ല. സ്‌കോപ്പില്ല, മത്സരം കൂടുതലാണ് എന്നൊക്കെ പറഞ്ഞ് മാറ്റിനിര്‍ത്തി ഒരുമേഖലയാണ് സിവില്‍ എന്‍ജിനീയറിംഗ്. ലക്ഷ്യബോധമില്ലാത്തതും സിവില്‍ എടുത്തിട്ട് ഇനിയെന്ത് എന്ന ചോദ്യമാണ് എന്‍ജിനീയറിംഗ് തെരഞ്ഞെടുത്ത പലരെയും കുഴപ്പിക്കുന്നത്. അവിടെയാണ് സിവിലിയന്‍സ് വ്യത്യസ്തമാകുന്നത്. ബി.ടെക്ക്, ബി.ഇ, ഡിപ്ലോമ, ഐ.ടി.ഐ പഠിച്ചവര്‍ക്ക്
മുന്നോട്ട് എന്തൊക്കെ സാധ്യതകളുണ്ട്. ആ സാധ്യതകള്‍ ഉപയോഗപ്രദമാക്കി എങ്ങനെ ജോലി നേടാം തുടങ്ങി ഉദ്യോഗാര്‍ത്ഥികളെ ഗൈഡ് ചെയ്യാന്‍ സിവിലിയന്‍സ് പരിശീലനകേന്ദ്രം സന്നദ്ധമാണ്.

ഉദ്യോഗാര്‍ഥികളുടെ സൗകര്യാര്‍ത്ഥം ഓണ്‍ലൈന്‍ /ഓഫ്‌ലൈന്‍ക്ലാസുകള്‍ ലഭ്യമാണ്. ഗേറ്റ് സിവില്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ഗ്രേഡ് 1/2/3,പോളിടെകനിക് ലെക്ച്ചറര്‍, ജൂനിയര്‍ എന്‍ജിനീയര്‍ തുടങ്ങിയ പരീക്ഷകള്‍ക്കുള്ള പരിശീലനമാണ് സിവിലിയന്‍സ് നല്‍കുന്നത്.

എന്‍ജിനീയറിംഗില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം ഉള്ളവര്‍ അവ കൈകാര്യം ചെയ്യും. കൃത്യമായ ഇടവേളകളില്‍ മോഡല്‍പരീക്ഷകള്‍, ചോദ്യപേപ്പര്‍ചര്‍ച്ചകള്‍,വിദഗ്ദ്ധരുടെ ടോക്ക് സീരീസ്, ഫീഡ്ബാക്ക്, മോണിറ്ററിങ് സെഷന്‍സ്, ഫലപ്രദമായ സ്റ്റഡി മെറ്റീരിയല്‍സ് എന്നിവ സിവിലിയന്‍സ് ലഭ്യമാക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം വേണ്ട വിഷയങ്ങള്‍ മാത്രമായി തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. മാത്രമല്ല ആ വിഷയത്തിന് മാത്രം ഫീസ് അടയ്ക്കാം എന്നതും ലാഭകരമാണ്.

എഞ്ചിനീയറിംഗ് പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സാധാരണക്കാരിലേക്കും ആധുനിക എഞ്ചിനീയറിംഗ് ടെക്‌നോളജിയുടെ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സിവിലിയന്‍സും സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ചേര്‍ന്ന് എല്ലാ മാസവും lets talk engineering എന്ന വെബിനാര്‍ സീരിസും സംഘടിപ്പിക്കുന്നുണ്ട്. സിവിലിയന്‍സിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ഇത് സ്ട്രീം ചെയ്യുന്നത്. അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ്, കേരളാ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി, കേരള സെല്‍ഫ് ഫിനാന്‍സിംഗ് മാനേജ്‌മെന്റ് അസോസിയേഷന്‍, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ തുടങ്ങിയ പ്രൊഫഷണല്‍ സംഘടനകളും ഈ സീരീസിന്റെ ഭാഗമാണ്.

ചിട്ടയായ പരിശീലനവും വളരെ കണിശമായി മോണിറ്റര്‍ ചെയ്യപ്പെടുന്ന ക്ലാസിന്റെ നിലവാരവും കൊണ്ട് തന്നെ ഈ അടുത്ത് നടന്ന അസി.എഞ്ചിനീയര്‍, ഓവര്‍സീയര്‍ പരീക്ഷകളിലൊക്കെ ഒന്നാം റാങ്കുകള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌ന സാക്ഷാത്ക്കാരത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും സിവിലിയന്‍സിന് കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ കേരളത്തിലെ ഏറ്റവും മികച്ച സിവില്‍ എഞ്ചിനീയറിംഗ് കോച്ചിങ് സെന്റര്‍ എന്ന ഖ്യാതി സിവിലിയന്‍സിന് നേടിക്കൊടുത്തതും ഇക്കാരണങ്ങളാല്‍ തന്നെയാണ്. നിലവില്‍ 5000ലധികം ഉദ്യോഗാര്‍ത്ഥികളാണ് സിവിലിയന്‍സിന്റെ ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ ക്ലാസുകളിലൂടെ വിവിധ മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സിവിലിയന്‍സിന്റെ തന്നെ സിവില്‍ആപ്പ് വഴിയാണ്. ആന്‍ഡ്രോയിഡിലും ഐ.ഓ.എസിലും ആപ്പ് ലഭ്യമാണ്. കോഴ്‌സ് അപഡേ്ഷന്‍സും ജോബ് അലര്‍ട്‌സും നിരന്തരമായി ആപ്പ് വഴി വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നു. ഉദ്യോഗാര്‍ത്ഥിക്ക് ഇഷ്ടമുള്ള കോഴ്‌സ് സമയം ക്രമീകരിച്ച് തെരഞ്ഞെടുക്കാം.അനിമേഷന്‍ വിഡിയോസ് ഉപയോഗിച്ച് ക്ലാസുകള്‍ കൂടുതല്‍ എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു.

Story Highlights: civilianz coaching for competitive exams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here