Advertisement

വാർത്താസമ്മേളനത്തിനിടെ ലക്ഷ്മി നായർക്ക് നേരെ കരിങ്കൊടി

January 22, 2017
Google News 0 minutes Read
lakshmi nair

തിരുവനന്തപുരം ലോ അക്കാഡമി ലോക്കോളേജിലെ പ്രശ്‌നങ്ങളിൽ വാർത്താസമ്മേളനം വിളിച്ച കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് നേരെ കരിങ്കൊടി. എബിവിപി പ്രവർത്തകരാണ് ലക്ഷ്മി നായർക്ക് നേരെ സമ്മേളനത്തിനിടെ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിച്ചത്. എന്നാൽ ഇത് വകവയ്ക്കാതെ ലക്ഷ്മി വാർത്താ സമ്മേളനം തുടർന്നു.

ലോ അക്കാഡമിയുമായി ബന്ധപ്പെട്ട് ഉയരുന്ന അരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പങ്കജ് ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ ലക്ഷ്മി നായർ പറഞ്ഞു.  ഇന്റേണൽ മാർക്ക് നൽകുന്നത് സുതാര്യമായിട്ടാണെന്നും വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി ചിലർ കുട്ടികളെ ചട്ടുകമാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. കുട്ടികളെ അസഭ്യം പറയുക തന്റെ രീതിയല്ലെന്നും ലക്ഷ്മി നായർ പറഞ്ഞു .

lakshmi nair (1)എല്ലാ വിദ്യാർത്ഥി സംഘടനകളും ഒരുമിച്ച് നടത്തുന്ന സമരത്തെ തുടർന്ന് ലോക്കോളേജ് അടച്ചിട്ടിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here