ആലുവയിലും പരിസരത്തും വെള്ളം മോഷ്ടിക്കുന്നവർ കുടുങ്ങും

പൊതുടാപ്പിൽ നിന്ന് ഹോസ് ഉപയോഗിച്ച് അനധികൃതമായി വീടുകളിലേക്ക് കുടിവെള്ളം ചോർത്തുന്നവരെ പിടിക്കും
ആലുവ മുനിസിപ്പിലാറ്റി, കീഴ്മാട്, എടത്തല, ചൂർണിക്കര പഞ്ചായത്തുകളിൽ പൊതുടാപ്പിൽ നിന്നും ഹോസ് ഉപയോഗിച്ച് അനധികൃതമായി വീടുകളിലേക്ക് കുടിവെള്ളം എടുക്കുന്നതായും വാഹനങ്ങൾ കഴുകുന്നതിനും, മൃഗങ്ങളെ കുളിപ്പിക്കുന്നതിനും, ചെടികൾ നനയ്ക്കുന്നതിനും കുടിവെളളം ദുരുപയോഗം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമപരമായ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുന്നതോടൊപ്പം ദുരുപയോഗം ചെയ്യുന്ന പൊതുടാപ്പുകൾ വിച്ഛേദിക്കുകയും ചെയ്യുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കഠിനമായ വരൾച്ചയെ തുടർന്ന് കുടിവെളളക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണിത്.
വെളളക്കരം കുടിശിക വരുത്തിയ ഉപഭോക്താക്കൾ ഫെബ്രുവരി ആറിന് മുമ്പ് കുടിശിക അടിയ്ക്കുകയും കേടായ വാട്ടർ മീറ്റർ മാറ്റിവയ്ക്കാത്ത ഉപഭോക്താക്കൾ മീറ്റർ മാറ്റിവയ്ക്കുകയും ചെയ്തില്ലെങ്കിൽ ഇനിയൊരു അറിയിപ്പില്ലാതെ വാട്ടർ കണക്ഷൻ വിച്ഛേദിക്കുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here