സാമ്പത്തിക വളര്‍ച്ച 7.5ശതമാനം വരെയെന്ന് സാമ്പത്തിക സര്‍വെ

രാജ്യത്തെ അടുത്ത വർഷത്തെ സാമ്പത്തിക വളർച്ച 6.75 ശതമാനം മുതൽ 7.5 ശതമാനം വരെയായിരിക്കുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്.പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാർഷിക മേഖലയിൽ 4.1 ശതമാനം വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.
നോട്ട് പിൻവലിക്കൽ മൂലമുണ്ടായിട്ടുള്ള പ്രശ്നങ്ങൾ എപ്രിൽ മാസത്തിൽ പരിഹരിക്കാൻ കഴിയുമെന്നും സാമ്പത്തിക സർവേ പ്രത്യാശ പ്രകടിപ്പിച്ചു. സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കാനും സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നു. രാജ്യത്ത് തൊഴിൽ നഷ്ടമുണ്ടാകില്ല. അഴിമതി കുറയും. കാർഷിക മേഖലയിൽ വിലത്തകർച്ചയുണ്ടാവും, ബാങ്ക് പലിശ നിരക്കുകൾ കുറയും, റിയൽ എസ്റ്റേറ്റ് മേഖലയിലും വിലയിടിയും എന്നിവയെല്ലാമാണ് സാമ്പത്തിക സർവേ റിപ്പോർട്ടിലെ മറ്റ് പ്രധാന പരാമർശങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here