ലോക കാൻസർ ദിന പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 4ന്

world cancer day

ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്താനുദ്ദേശിക്കുന്ന പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 4 രാവിലെ 10ന് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ ജില്ലാ കളക്ടർ കെ.മുഹമ്മദ് സഫിറുളള നിർവഹിക്കും.

കാൻസർ ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയിൽ കേന്ദ്രീകൃതമായ സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ ആദ്യഘട്ടം, അർബുദ പ്രതിരോധ ബോധവത്കരണ പരിപാടികൾ, അർബുദ രോഗികൾക്ക് പ്രത്യാശയും കൈത്താങ്ങും എന്നീ അർബുദ സംബന്ധമായ ജനങ്ങളുടെ ആശങ്കളും സംശയങ്ങളും നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top