ട്രെയിനിൽ തീയെന്ന് അഭ്യൂഹം; യാത്രക്കാർ ഇറങ്ങിയോടി

ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ പുക ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. യാത്രക്കാർ ചങ്ങല വലിച്ച് നിർത്തിച്ച് ട്രെയിനിൽ നിന്നും ഇറങ്ങിയോടി. പരക്കംപാച്ചിലിൽ നിരവധി പേരുടെ പണവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു. നിർത്തിയ ട്രെയിനിൽ ബഹളംവെച്ച യാത്രക്കാർ ഉന്തിലും തള്ളിലും വീണ് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഗുവാഹതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗുവാഹതി എക്സ്പ്രസിൽ തൃശൂർ നിന്നും അഞ്ചര കി.മീ വടക്ക് പോട്ടോർ റെയിൽവഗേറ്റിന് സമീപമാണ് സംഭവം.
false fire in train creates havoc
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here