കാമുകിയെ കൊന്ന് പെട്ടിയിലാക്കി സിമന്റൊഴിച്ചു!!

കാമുകിയെ കൊന്ന് സിമന്റ് ഒഴിച്ച് കല്ലുപോലെയാക്കി മറവ് ചെയ്തു. ഭോപ്പാലിലാണ് സംഭവം നടന്നത്. ബങ്കുര സ്വദേശിയായ ആകാംക്ഷയെയാണ് കാമുകന്‍ ഉദയന്‍ ദാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറം ലോകം അറിയുന്നത്. മകളെ വിളിച്ച് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ആകാംക്ഷയുടെ അച്ഛന്‍ നല്‍കിയ പരാതിയാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഉദയന്‍ ദാസ് പോലീസ് പിടിയിലാണ്. ആറ് മണിക്കൂര്‍ എടുത്താണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
യുഎസ് ലുള്ള ആകാംക്ഷയുടെ മൃതദേഹം ബംഗാളിലെ ഉദയന്‍ദാസിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ആകാംക്ഷ ഇവിടെ എങ്ങനെയെത്തിയെന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ താമസിച്ച വീടിന്റെ മുകളിലാണ് വലിയ സിമന്റ് കട്ടയില്‍ നിന്ന് ആകാംക്ഷയുടെ മൃതദേഹം ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here