Advertisement

ഡോ എൻ. ജയദേവന്റെ ഒന്നാം ചരമവാർഷികാചരണം ഇന്ന്

February 6, 2017
Google News 0 minutes Read

സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന ഡോ എൻ. ജയദേവന്റെ ഒന്നാം ചരമവാർഷികാചരണം ഇന്ന്. കൊല്ലം സോപാനം സരസ്വതി ഹാളിൽ വൈകിട്ട് 4.30നാണ് അനുസ്മരണം നടക്കുന്നത്.

അനുസ്മരണ സമ്മേളനം കെ സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രൊഫ: വി ഹർഷകുമാർ അധ്യക്ഷത വഹിക്കും. കൊല്ലം മേയർ അഡ്വ വി രാജേന്ദ്ര ബാബു, എം നൗഷാദ് എംഎൽഎ, ഫ്‌ളവേഴ്‌സ് ടി.വി എം ഡി ആർ ശ്രീകണ്ഠൻ നായർ, ആർഎസ് ബാബു, സി പി ജോൺ, പ്രതാപ വർമ്മ തമ്പാൻ, അഡ്വ. കെ അനിൽകുമാർ, അഡ്വ സുരേഷ് കുമാർ തുടങ്ങിയവർ അനുസ്മരണം നടത്തും. ചടങ്ങിൽ ജി സുന്ദരേശൻ സ്വാഗതവും അഡ്വ ജി ശുഭ ദേവൻ നന്ദിയും അറിയിക്കും.

ജയദേവന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കാ യി സംസ്ഥാന തലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും ചടങ്ങിൽ നടക്കും. കോളേജിലെ തന്നെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിന്റേയും ഡോ. എൻ ജയദേവൻ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യ ത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here