യുവ നടി തൂങ്ങി മരിച്ച നിലയിൽ

ബംഗാളി യുവ നടി ബിസ്ത സാഹ തൂങ്ങി മരിച്ച നിലയിൽ. താരം ബിസ്ത ഒറ്റയ്ക്ക് താമസിക്കുന്ന തെക്കൻ കൊൽക്കത്തയിലെ ഫഌറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട മൃതദേഹം അഴുകി തുടങ്ങിയിരുന്നു.
ബംഗാളി സിനിമാ സീരിയൽ താരമാണ് ബിസ്ത. ഇന്നലെ രാത്രിയോടെ അമ്മയും അയൽവാസികളും വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറക്കാത്തതകിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് ബിസ്തയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിസ്തയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ പറയാനാകൂ എന്ന് പോലീസ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here