അംബാസിഡർ തിരുമ്പി വന്തിട്ടേൻ സൊല്ല് !!

ഒരുകാലത്ത് ഇന്ത്യക്കാരുടെ പ്രൈഡ് ഐക്കണായിരുന്നു അംബാസിഡർ. മന്ത്രിമാർ മുതൽ സ്ഥലത്തെ പ്രമാണിമാർ വരെ ഞെളിഞ്ഞിരുന്ന് യാത്രചെയ്തുകൊണ്ടിരുന്ന അംബാസിഡറിലേക്ക് കൊതയോടെ പലവട്ടം നോക്കിയിട്ടുണ്ട് തൊണ്ണൂറുകളിലെ യുവത്വം. ജോലി സമ്പാദിച്ച് ഒരു അംബാസിഡർ കാർ വാങ്ങണമെന്ന സ്വപ്നവും അന്നത്തെയാളുകൾ കണ്ടിരുന്നു. എന്നാൽ അംബാസിഡറിന്റെ സുവർണ്ണകാലത്തിന് മാരുതിയുടെ വരവ് വിരാമമിട്ടു. പിന്നീട് അംബാസിഡർ വീട്ടിലെ പോർച്ചുകളിൽ ഒരു തുണിയിട്ട് മൂടപ്പെട്ടു.
ഇപ്പോൾ അംബാസിഡർ തിരിച്ചു വരുന്നു എന്ന വാർത്തായണ് പഴയ അംബസിഡർ ഓർമ്മകളിലേക്ക് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകുന്നത്.
ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂഷെയാണ് അംബാസിഡർ സ്വന്തമാക്കിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാസിഡർ എന്ന ബ്രാൻഡ് പ്യൂഷെയ്ക്ക് കൈമാറിയതെന്ന് സികെ ബിർള ഗ്രൂപ്പ് വക്താവ് പറഞ്ഞു. പ്യൂഷെ ഇന്ത്യയിൽ ഇറക്കുന്ന കാറിന് അംബാസിഡർ എന്ന പേര് ഉപയോഗിക്കുമോ എന്ന കാര്യം വ്യക്തമല്ല.
2014 മെയ് മാസത്തിലാണ് ഹിന്ദുസ്ഥാൻ മോട്ടോർസ് അംബാസിഡർ കാറുകളുടെ നിർമാണം അവസാനിപ്പിച്ചത്. വിൽപന വൻതോതിൽ കുറഞ്ഞതിനെ തുടർന്ന് നഷ്ടം സഹിച്ച് മുന്നോട്ടുപോകാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് പ്ലാന്റുകൾ അടച്ചത്.
hindustan motors handovers ambassador to peugeot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here