സ്ഥാനാര്‍ത്ഥിയാകാന്‍ ബിജെപി 36കോടി വാഗ്ദാനം ചെയ്തു-ഇറോം ശര്‍മ്മിള

irom-sharmila

സ്ഥാനാർഥിയാവാൻ ബി.ജെ.പി 36 കോടി രൂപ വാഗ്​ദാനം ചെയ്തുവെന്ന് ഇറോം ശര്‍മ്മിള. ബിജെപിയുടെ പ്രദേശിക നേതാവാണ്​ ഇൗ വാഗ്​ദാനം നൽകിയതെന്നും ഇറോം ശര്‍മ്മിള വ്യക്തമാക്കി.  എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മണിപ്പൂർ മുഖ്യമന്ത്രി ഒക്രം ഇ​​ദോബി​ക്കെതിരെ മത്സരിക്കാൻ തന്നെ പാർട്ടി തെരഞ്ഞെടുത്തതായി  മാസങ്ങൾക്ക്​ മുമ്പ്​ ബി.ജെ.പി പ്രാദേശിക കൺവീനർ സുർ വീനോദ്​ നേരിട്ട്​ കണ്ട്​ അറിയിച്ചു. മത്സരിക്കുന്നതിന്​ 36 കോടി ചെലവ്​ വരുമെന്നും പണമില്ലെങ്കിൽ കേന്ദ്രത്തിൽ നിന്ന്​ നൽകാമെന്നും വന്നയാൾ  പറഞ്ഞു. ഇൗ വിഷയവുമായി അമിത്​ ഷായോടെ സംസാരിച്ചിട്ടുണ്ടെന്ന്​ വിനോദ് അറിയിച്ചു. എന്നാൽ സ്വതന്ത്രയായാണ്​ മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്ന്​ പറഞ്ഞ്​ ബിജെപിയുടെ വാഗ്​ദാനം നിരസിച്ചുവെന്നും ഇറോം വ്യക്​തമാക്കി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top