Advertisement

എന്താണ് പേയ്മെന്റ് ബാങ്കുകള്‍

February 15, 2017
Google News 1 minute Read

കൂടുതല്‍ പേരെ ബാങ്കിംഗ് സംവിധാനത്തിന് കീഴില്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ വന്ന സംവിധാനമാണ് മൊബൈല്‍ വാലറ്റുകള്‍. ബാങ്കുകള്‍ കൂടുതല്‍ പേരിലേക്ക് എത്തുകവഴി കൂടുതല്‍ സേവിംഗ്സ് അക്കൗണ്ടുകളും തുറക്കുപ്പെടും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, ചെറിയ കച്ചവടക്കാര്‍ക്കും, അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമെല്ലാം പെമെന്റ്, റെമിറ്റന്‍സ് സര്‍വീസുകള്‍ നടത്താനും പേമെന്റ് വാലറ്റുകള്‍ സൗകര്യമൊരുക്കും.

ലോണുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ്, ഇന്‍ഷ്വറന്‍സ് എന്നിവയാണ് പേയ്‌മെന്റ് ബാങ്ക് വഴി നല്‍കുക.അക്കൗണ്ട് ഉടമകള്‍ക്ക് സര്‍ക്കാരില്‍നിന്നും മറ്റും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും തങ്ങളുടെ വീടുകളിലേക്കും മറ്റും അക്കൗണ്ടിലെ പണം അയക്കാനും പേയ്മെന്റ് ബാങ്കുകള്‍വഴി സാധിക്കും.
The-Body-Shop-launches-Chinese-mobile-wallet-payment-service-at-London-stores_strict_xxlഒട്ടും റിസ്ക് ഇല്ലാതെ മ്യൂച്വല്‍ഫണ്ട് വില്‍ക്കാനും പേയ്മെന്റ് ബാങ്കുകള്‍ സഹായിക്കും. സ്മാര്‍ട്ട് ഫോണുകളല്ലാത്ത ഫോണുകളില്‍ വഴിയും അക്കൗണ്ട് വിവരങ്ങള്‍ അറിയാനാകുമെന്നതാണ് ഇത്തരം അക്കൗണ്ടുകളുടെ പ്രധാന സൗകര്യം.
ഐഡിയക്കുവേണ്ടി ആദിത്യാ ബിര്‍ലാ നുവോ . എയര്‍ടെല്‍, വോഡഫോണ്‍ എം-പേസ, ഐടി കമ്പനിയായ ടെക് മഹീന്ദ്ര, മുരുഗപ്പ ഗ്രൂപ്പിന്റെ ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വീസസ് ലിമിറ്റഡ്, , റിലയന്‍സ്, മരുന്നുകമ്പനിയായ സണ്‍ ഫാര്‍മയുടെ ദിലീപ് സാന്‍ഘ്വി, മൊബൈല്‍ വാലറ്റ്മൊബൈല്‍ വിപണി സൈറ്റായ പേടിഎം (paytm)ന്റെ വിജയ്, ഇന്ത്യയിലെ ചില പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ ഒരുമിച്ചു നടത്തുന്ന ടെക് കമ്പനിയായ ഫിനോ പേ ടെക്ക്, ഷെയര്‍ മാര്‍ക്കറ്റിലെ ഇടപാടുകളില്‍ പങ്കാളിയായ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്, , പോസ്റ്റല്‍ വകുപ്പ് ഇവര്‍ക്കാണ് ആദ്യം ലൈസന്‍സ് കിട്ടിയത്.
mobile-wallets
ഫിംഗര്‍ പ്രിന്റ് പാസ്വേര്‍ഡ് ആയത് കൊണ്ട് തന്നെ ഇത് സുരക്ഷിതമാണ്. ഫോണിന്റെ ഇമേജ് ഗാലറിയിലുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് പണമിടപാട് പൂര്‍ത്തിയാക്കുക. ഇമെയില്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ ലഭിയ്ക്കുന്ന ഗുണഭോക്താവിന്റെ ക്യൂ ആര്‍ കോഡാണ് സ്‌കാന്‍ ചെയ്യേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here