മൊബൈലിൽ ഒതുക്കേണ്ട; ഫേസ്ബുക്ക് ഇനി ടിവിയിലും

മൊബൈലിലും കംപ്യൂട്ടറിലും ലഭിക്കുന്ന ഫേസ്ബുക്ക് ഇനി ടിവിയിലും. ഫേസ്ബുക്ക് വീഡിയോ ടെലിവിഷൻ കാൻവാസിൽ കാണാൻ പുതിയ സൗകര്യമൊരുക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ നെറ്റ് വർക്കിങ് സൈറ്റ്.
ആപ്പിൾ ടിവി, സാംസങ് സ്മാർട്ട് ടി വി, ആമസോൺ ഫയർ ടി വി എന്നിവയിൽ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷൻ ഉടൻ ആപ് സ്റ്റോറുകളിൽ ലഭ്യമാകും. വീഡിയോ മാത്രമല്ല, ഫേസ്ബുക്ക് ന്യൂസ് ഫീഡും ടിവിയിലൂടെ കാണാം. കംപ്യൂട്ടറിൽ ഉപയോഗിക്കുന്ന അതേ അനുഭവം തന്നെയായിരിക്കും ഈ അപ്ലിക്കേഷനും നൽകുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here