മെൽബണിൽ വിമാനം തകർന്ന് അഞ്ച് പേർ മരിച്ചു

ഓസ്‌ട്രേലിയയിലെ മെൽബണിൽ ചെറുവിമാനം വ്യാപാര സമുച്ചയത്തിന് മുകളിൽ തകർന്ന് വീണ് അഞ്ച് പേർ മരിച്ചു. വിമാന യാത്രികരാണ് മരിച്ച അഞ്ച് പേർ. വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടനെ നിയന്ത്രണം നഷ്ടമായ വിമാനം വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വ്യാപാര സമുച്ചയം അടച്ചിട്ടിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പ്രാദേശിക സമയം ചൊവ്വ രാവിലെ ഒമ്പതിനായിരുന്നു അപകടം. എസഡൻസിൽനിന്ന് കിങ് ഐലൻഡിലേക്ക് പോയ സ്വകാര്യ ചാർട്ടർ വിമാനമാണ് അപകടത്തിൽപെട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here