മന്ത്രവാദത്തിനിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു

മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനയാണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഷമീന ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംഭവത്തില്‍ മന്ത്രവാദം നടത്തിയ കുറ്റ്യാടി അടുക്കത്ത് കൂവോട്ട്പൊയില്‍ നജ്മയെ അന്ന് തന്നെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വിവാഹബന്ധം വേര്‍പ്പെടുത്തിയ ഷമീനയ്ക്ക് രണ്ടാം വിവാഹം നടക്കാനായാണ് മന്ത്രവാദത്തിന് എത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
മന്ത്രവാദത്തിന് മണ്ണെണ്ണ കൊണ്ടുവരാന്‍ യുവതിയുടെ വീട്ടുകാരോട് നജ്മ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണ്ണെണ്ണ കിട്ടാതെ വന്നതോടെ പെട്രോള്‍ കൊണ്ട് വരാന്‍ നജ്മ ആവശ്യപ്പെട്ടു. പെട്രോളില്‍ നിന്ന് തീ ആളി പടര്‍ന്നതാണ് മരണത്തിന് കാരണമായത്.
തീപിടിത്തമുണ്ടായ ഉടന്‍ അടുക്കളയിലും മറ്റുമുണ്ടായിരുന്ന വെള്ളം യുവതിയുടെ ദേഹത്തൊഴിച്ചാണ് തീ കെടുത്തിയതെന്ന് നജ്മ പൊലീസിനോട് പറഞ്ഞു. പൊള്ളലേറ്റ ഷമീനയെ ആശുപത്രിയില്‍ കൊണ്ട് പോയതിനുശേഷം തീപിടിത്തമുണ്ടായ മുറി പൂര്‍ണമായി കഴുകി വൃത്തിയാക്കുകയും മുറിയിലെ ചുമരുകള്‍ വെള്ളപൂശുകയും ചെയ്തിരുന്നു. ദേഹത്തുണ്ടായിരുന്ന കത്തിയ വസ്ത്രങ്ങള്‍ നീക്കംചെയ്ത ശേഷം വീടിന്‍െറ പിന്‍ഭാഗത്തെ പറമ്പിലിട്ട് കത്തിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here