അരിവില കൂടിയതിന് കാരണം സർക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം

കേന്ദ്രത്തിൽനിന്നുള്ള അരിവിഹിതം സംസ്ഥാനം വിതരണം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതാണ് അരിവില കൂടാൻ കാരണമെന്നും ചെന്നിത്തല.
സർക്കാരിന്റെ പിടിപ്പുകേടാണ് അരിവില കൂടാൻ കാരണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ വരെ സംസ്ഥാനത്തിന് കൃത്യമായി അരി ലഭിച്ചിരുന്നു. പതിനാലേകാൽ ലക്ഷം മെട്രിക് ടൺ അരിയാണ് സംസ്ഥാനത്തിന് ലഭിച്ചത്.ഇത് നിലനിർത്താൻ സംസ്ഥാനത്തിന് ആയില്ലെന്നും ഉമ്മൻചാണ്ടി നിയമസഭയിൽ ആരോപിച്ചു.
സംസ്ഥാനത്ത് അരിവില വർദ്ധനവുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ നിയമസഭയിൽ സമ്മതിച്ചിരുന്നു. മൺസൂണിന്റെ കുറവുമൂലമുണ്ടായ വളർച്ചയാണ് അരിവില കൂടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വരും ദിവസങ്ങളിൽ അരിവിലയിൽ കുറവുണ്ടാകുമെന്നും 1000 മെട്രിക് ടൺ അരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here