‘സർക്കാർ സംഭരിച്ച നെല്ലിന്റെ വില മെയ് 25ന് മുൻപ് നൽകും’; കുട്ടനാട് എംഎൽഎയുടെ പ്രഖ്യാപനം 24 കണക്ട് വേദിയിൽ

കുട്ടനാട്ടിലെ കർഷകരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ വില മെയ് 25ന് മുൻപ് നൽകുമെന്ന് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. ബന്ധപ്പെട്ട വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും പുറകെയാണ് താൻ. മെയ് 22നും 25നുമിടയിൽ കർഷകരുടെ അക്കൗണ്ടുകളിൽ പണം എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 24 കണക്ടിന്റെ പ്രചരണ ജാഥയുടെ ഭാഗമായി ആലപ്പുഴ പുന്നപ്രയിൽ സംഘടിപ്പിച്ച ‘തോരാ കണ്ണീരായി കുട്ടനാട്’ എന്ന ജനകീയ സംവാദ വേദിയിലായിരുന്നു എംഎൽഎ തോമസ് കെ തോമസിന്റെ പ്രഖ്യാപനം.
നെൽ ലഭിക്കാത്തതിൽ കുട്ടനാട്ടിൽ വലിയ പ്രതിഷേധം നടക്കുമ്പോഴാണ് എംഎൽഎയുടെ ഉറപ്പ്. നല്ല സംഭരിച്ചതിന്റെ കുടിശ്ശികയായി 1092 കോടി രൂപയാണ് സംസ്ഥാനത്ത് നൽകാനുള്ളത്. 356 കോടിരൂപയാണ് ആലപ്പുഴ ജില്ലയിൽ മാത്രം കൊടുത്ത് തീർക്കാനുള്ളത്.
Read Also: 24 കണക്ട് ഇന്ന് കോട്ടയത്ത്; ജനകീയ സംവാദ വേദിയിൽ റബർ കർഷകരുടെ ദുരിതം ചർച്ചക്ക്
22 മുതൽ കൃഷിക്കാരുടെ അക്കൗണ്ടിൽ പണം ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും വ്യക്തമാക്കിയിരുന്നു. തുക വിതരണം സ്തംഭിക്കുകയും കർഷകരോഷം ശക്തിപ്പെടുകയും ചെയ്തതോടെയാണ് തുക ലഭ്യമാക്കാൻ മന്ത്രി അടിയന്തരമായി ഇടപെട്ടത്.
Story Highlights: ‘Govt will pay the price of stored rice before May 25’, Kuttanad MLA