ആലപ്പുഴയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ആലപ്പുഴ ആലിശ്ശേരിയിൽ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ചു. മുഹ്സിൻ(18) ആണ് മരിച്ചത്.
ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. ഉത്സവത്തിനോടനുബന്ധിച്ച് നടന്ന മിമിക്സ് പരേഡിനിടെയാണ് മുഹ്സിന് കുത്തേറ്റത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചാണ് അക്രമികൾ മുഹ്സിനെ കുത്തിയത്. ഉടൻതന്നെ മുഹ്സിനെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മുഹ്സിൻ മരിക്കുകയായിരുന്നു. ആലപ്പുഴ ശ്രീപാദം ഐടിസിയിലെ വിദ്യാർത്ഥിയാണ് മുഹ്സിൻ.
മുഹ്സിന്റെ മരണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. മുഹ്സിന്റെ മരണത്തെ തുടർന്ന് ഇന്ന് മൂന്ന് മണി മുതൽ വൈകീട്ട് ആറ് മണിവരെ സ്ഥലത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here