സൈനികന്റെ മരണം ബാക്കിയാക്കുന്ന ചോദ്യങ്ങൾ

സൈനികരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യന്‍ കരസേനയ്ക്ക്.അഭിമാനകരമായ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള കരസേനയില്‍ നിന്ന് അടുത്തിടെ വരുന്ന ചില വാര്‍ത്തകള്‍ അശങ്കാജനകമാണ്. അതിര്‍ത്തിയില്‍ കഠിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുമ്പോഴും മെച്ചപ്പെട്ട ഭക്ഷണമോ നല്ല വെള്ളമോ കിട്ടുന്നില്ല എന്ന് ഒരു ബിഎസ്എഫ് ജവാന്‍ തുറന്നു പറഞ്ഞതും ഈയിടെയാണ്.അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നുണ്ട് എന്നാണ് പൊതുവേയുള്ള ധാരണ. അത് തെറ്റാണെന്നാണ് ഈ തുറന്നുപറച്ചില്‍ തെളിയിച്ചത്.
മഹാരാഷ്ട്രയിലെ നാസിക്കില്‍ ജോലി നോക്കുന്ന സൈനികനായ റോയ് മാത്യുവാണ് പുറത്ത് വെച്ച് ഒരു വെബ്‌പോര്‍ട്ടല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനില്‍പ്പെട്ടത്.
വാര്‍ത്ത വന്നതോടെ റോയ് മാത്യു വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയും ജോലി പോയേക്കും എന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭാഷണത്തിനിടെ ഫോണ്‍ കട്ടായി എന്നും പിന്നീട് വിവരം ഒന്നുമില്ലായിരുന്നു എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അതിന് ശേഷമാണ് റോയ് മാത്യുവിന്റെ മരണവാര്‍ത്ത എത്തുന്നത്. സൈനിക ക്യാംപിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നും ദിവസങ്ങളായി ലീവില്‍ പ്രവേശിക്കാതെ സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു എന്നുമാണ് സൈന്യം പറയുന്നത്.
ബന്ധുക്കളുടെ ആരോപണത്തില്‍ വസ്തുതകള്‍ പുറത്തു വരേണ്ടതുണ്ട്. അതിനുമപ്പുറം ചില ചോദ്യങ്ങളുണ്ട്. മേലുദ്യോഗസ്ഥരുടെ വീട്ടുജോലി ഉള്‍പ്പെടെ ചെയ്യേണ്ടി വരുന്ന സാഹചര്യം തുടരേണ്ടതുണ്ടോ ,സൈനികരുടെ ഇത്തരം പരാതികള്‍ പരിശോധിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കുറേക്കാലമായി ഉയരുന്നുണ്ട്. രാജ്യത്തെ സേവിക്കുമ്പോള്‍ മേലുദ്യോഗസ്ഥരുടെ അടുക്കളപ്പണി ചെയ്യേണ്ടി വരുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത് ഒഴിവാക്കപ്പെടേണ്ടതല്ലേ. സൈനികരുടെ ആത്മവിശ്വാസം കുറയ്ക്കുന്നതാണ് ഇത്തരം അടിമപ്പണികള്‍ എങ്കില്‍ അവിടെയും തിരുത്ത് വേണ്ടേ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here