ഇറോമിന് മണിപ്പൂര്‍ നല്‍കിയത് 90വോട്ടുകള്‍

പതിനാറ് വര്‍ഷം തങ്ങള്‍ക്ക് വേണ്ടി പോരാടിയ ഇറോം ശര്‍മ്മിളയ്ക്ക് മണിപ്പൂര്‍ ജനത തിരിച്ച് നല്‍കിയത് വെറും 90വോട്ടുകള്‍ മാത്രം. തൗബാല്‍ മണ്ഡലത്തില്‍ ഒക്രാം ഇബോബിയ്ക്കെതിരെയാണ് ഇറോം മത്സരിച്ചത്. നോട്ടയ്ക്കും പിന്നിലാണ് ഇറോമിന് ലഭിച്ച വോട്ടുകള്‍.
നിരാഹാര സമരം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറോം തീരുമാനിച്ചത് മുതല്‍ ഇറോമിന്റെ ജനപിന്തുണ കുറഞ്ഞ് തുടങ്ങി. മത്സരരംഗത്ത് എത്തിയപ്പോഴേക്കും ഇറോമിനെതിരെ ഭീഷണിയും ഉയര്‍ന്നു. വേണ്ടത്ര അണികളില്ലാത്തതും ഫണ്ടില്ലാത്തതും തിരിച്ചടിയായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top