എയർ ഇന്ത്യയുടെ നഷ്​ടം 6,415 കോടിയെന്ന് സിഐജി റിപ്പോര്‍ട്ട്

ലാഭത്തിലായിരുന്നുവെന്ന എയർ ഇന്ത്യയുടെ വാദം തെറ്റാണെന്ന്​ കംട്രോളർ ആൻഡ്​ ഒാഡിറ്റ്​ ജനറൽ റിപ്പോർട്ട്​. കഴിഞ്ഞ സാമ്പത്തിക വർഷം ലാഭത്തിലായിരുന്നു എന്നാണ്എയര്‍ ഇന്ത്യയുടെ അവകാശവാദം. കഴിഞ്ഞ മൂന്ന്​ വർഷത്തിനുള്ളിൽ എയർ ഇന്ത്യയുടെ നഷ്​ടം 6,415 കോടിയാണെന്നാണ് സി.എ.ജിയുടെ റിപ്പോർട്ടില്‍ ഉള്ളത്. സിഐജി റിപ്പോര്‍ട്ടിനെതിരെ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

2015-2016 കാലഘട്ടത്തിൽ 325 കോടി രൂപയുടെ നഷ്​ടം എയർ ഇന്ത്യക്ക്​ ഉണ്ടായെന്നാണ്​ സി.​എ.ജിയുടെ കണ്ടെത്തൽ. ഇക്കാലയളവിൽ 105 കോടി രൂപ ലാഭമുണ്ടാക്കിയെന്നായിരുന്നു എയർ ഇന്ത്യയുടെ അവകാശവാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top