ഇന്ന് മുതല്‍ പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങളില്ല

നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്ന പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും ഇനി പരിധിയില്ലാതെ പണം പിന്‍വലിക്കാം.കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും ഇല്ലാതാകും.
എന്നാല്‍ കറന്‍സി ദൗര്‍ലഭ്യം മൂലം ചില ബാങ്കുകള്‍ ഇപ്പോഴും എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കാവുന്ന തുക 10000 ആക്കി നിലനിറുത്തിയിരിക്കുകയാണ്. പിന്‍വലിക്കാവുന്ന തുകയുടെ പരിധിയില്‍ ബാങ്കുകള്‍ക്ക് തീരുമാനം എടുക്കാമെന്ന നിലപാടാണ് ആര്‍ബിഐയ്ക്ക്.
സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക ആഴ്ചയില്‍ 24,000 എന്നത് കഴിഞ്ഞ മാസം 20 ന് 50,000 മാക്കി ഉയര്‍ത്തിയിരുന്നു. ഈ പരിധിയാണ് ഇല്ലാതായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here