മലയാറ്റൂരില്‍ പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞാല്‍ 10,000രൂപ പിഴ

മലയാറ്റൂര്‍ തീര്‍ത്ഥാടനം പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തുന്നു. അലക്ഷ്യമായി പ്ലാസ്റ്റിക്ക് വലിച്ചെറിയുന്നവരില്‍ നിന്നായി 10,000രൂപ പിഴയീടാക്കാനാണ് തീരുമാനം. എറണാകുളം ജില്ലാ ഭരണകൂടവും, നീലീശ്വരം ഗ്രാമപഞ്ചായത്തും സംയുക്തമായാണ് നടപടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക്ക്. അലൂമിനിയം പൊതിഞ്ഞ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത്  ജില്ലാ കളക്ടര്‍ തടഞ്ഞു.

ഏപ്രില്‍ ഒന്ന് മുതല്‍ 30വരെയാണ് തീര്‍ത്ഥാടനം. പിഴയീടാക്കാന്‍ നീലിശ്വരം പഞ്ചായത്തിന് അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വ്യക്തമാക്കി. പോലിസിനും വനം വകുപ്പിനും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top