പഞ്ചായത്തുകളില്‍ അതിവേഗ ഇന്റര്‍നെറ്റ്

ഭാരതീയ നെറ്റ് പ്രോജക്റ്റിലൂടെ രാജ്യത്തെ 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളെ അതിവേഗ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കും. വാര്‍ത്താവിനിമയ സഹമന്ത്രി മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. ഭാരതീയ നെറ്റ് പ്രോജക്റ്റിലൂടെ മുഴുവന്‍ പഞ്ചായത്തുകളിലും 100 എംബിപിഎസിന്റെ ബ്രോഡ്ബ്രാന്റ് കണക്റ്റിവിറ്റിയും സജ്ജീകരിക്കും. ഇതുവരെ 80,000പഞ്ചായത്തുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top