ജേക്കബ് തോമസിന് എതിരെ അടിയന്തര പ്രമേയ നോട്ടീസ്

ജേക്കബ് തോമസിന് എതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുന്ന് തോമസ് ജേക്കബ് ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകള്‍ നടത്തിയെന്നാണ് പ്രതിപരക്ഷം ആരോപിക്കുന്നത്. അഴിമതി ആരോപണവും അനധികൃത സ്വത്ത് സമ്പാദനവും, മാധ്യമ വാര്‍ത്തകളുംചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എം. വിന്‍സെന്റ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസിനെ പിന്തുണച്ചു.ജേക്കബ് തോമസിനെ മാറ്റില്ലെന്ന സൂചന നല്‍കിയാണ് പിണറായി അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞത്. അഴിമതിയ്ക്കെതിരെ വിട്ടുവിഴ്ച ഇല്ലാത്ത നടപടി എടുത്ത ആളാണ് ജേക്കബ് തോമസ്. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കേസ് എടുക്കാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വിജിലന്‍സ് സ്ഥാനത്ത് നിന്ന് മാറ്റില്ല. ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here