ചില്‍ഡ്രന്‍സ് ഹോമിലെ മക്കളെ ഈ വേനലവധിക്കാലത്ത് കുറച്ച് ദിവസത്തേക്കെങ്കിലും വീട്ടില്‍ അതിഥികളായി സ്വീകരിക്കാമോ?

ചില്‍ഡ്രന്‍സ് ഹോമിലെ മക്കളെ കുറച്ച് ദിവസത്തേക്കെങ്കിലും വീട്ടില്‍ അതിഥികളായി സ്വീകരിക്കമോ? ചോദ്യം കോഴിക്കോട് കളക്ടറുടേതാണ്. ഈ വേനലവധിക്കാലത്ത് ആ ബാല്യങ്ങളുടെ കളി ചിരികള്‍ അനാഥാലയത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ മുഴങ്ങിയാല്‍ മതിയോ? രക്ഷിതാക്കളുടേയും കൂടപ്പിറപ്പുകളുടേയും തണലില്ലാതെ വളരുന്ന ബാല്യങ്ങള്‍ക്ക് ഇത്തരം സന്തോഷം  ആ മക്കളുമായി പങ്കുവയ്ക്കാന്‍ ഹൃദയത്തില്‍ ഇടമുള്ളവര്‍ക്ക് dcpukkd@gmail.com എന്ന ഇമെയിലിൽ വിലാസത്തിലോ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.
നിങ്ങളുടെ കൂടെ കഴിയുന്ന ആ ദിവസങ്ങളാവും ആ ബാല്യങ്ങള്‍ മരണം വരെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുക. ജില്ലാ ഭരണകൂടവും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവർക്ക് 04952378920 എന്ന നമ്പറിൽ വിളിക്കാം.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയ്യാറാക്കുന്ന കുടുബ പശ്ചാത്തല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യമായ കുടുംബങ്ങളെ തിരഞ്ഞെടുക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top