കേരളവര്‍മ്മ കോളേജില്‍ സംഘര്‍ഷം

തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിനു മുന്നില്‍ എസ്.എഫ്.ഐക്കെതിരെ പൂര്‍വ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെ സംഘര്‍ഷം. കോളജ് യൂണിയന്‍ ചെയര്‍മാനും സ്‌കൂട്ടര്‍ യാത്രക്കാരനുമുള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചവരും കോളജിലെ എസ്.എഫ്.ഐ വിദ്യാർഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ബി.ജെ.പി., എ.ബി.വി.പി., യുവമോര്‍ച്ച സംഘടനയില്‍പ്പെട്ടവരാണ് പൂര്‍വ വിദ്യാർഥി കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കല്ലേറും ഉണ്ടായി.
കോളജില്‍ പഠിക്കാനും പഠിപ്പിക്കാനും സ്വാതന്ത്ര്യമൊരുക്കുക, എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ  പ്രതിഷേധം സംഘടിപ്പിച്ചത്. പരിക്കേറ്റവരില്‍  ഇരുവിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടും.  പരിക്കേറ്റവരെ  അശ്വിനി ആശുപത്രിയിലും  തൃശൂര്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top