മെൻസ്ട്രുവൽ മാൻ അരുണാചലം മുരുഗാനന്ദമായി അക്ഷയ് കുമാർ വേഷമിടുന്നു; ഷൂട്ടിങ്ങിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

shooting of padman begins

ഇന്ത്യയുടെ മെൻസ്ട്രുവൽ മാൻ അരുണാചലം മുരുഗാനന്ദമായി അക്ഷയ് കുമാർ വേഷമിടുന്ന പാഡ്മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി. അക്ഷയ് കുമാറും, രാധിക ആപ്‌തെയും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഭാര്യ ട്വിങ്കിൾ ഖന്നയാണ്.

ഇൻഡോറിലെ മഹേശ്വറിൽ ചിത്രീകരിക്കുന്ന ഈ സിനമയിൽ രാധിക ആപ്‌തെ അക്ഷയ് കുമാറിന്റെ ഭാര്യയായാണ് വേഷമിടുന്നത്. ഇരുവരും സൈക്കിളിൽ സഞ്ചരിക്കുന്ന ഒരു ഗാനരംഗത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കായി വിലകുറഞ്ഞ ആർത്തവകാല നാപ്കിനുകൾ ഉണ്ടാക്കുന്ന യന്ത്രത്തിന് രൂപം നൽകിയ ആളാണ് അരുണാചലം മുരുഗാനന്ദം. ഈ യന്ത്രം ഗ്രാമീണ ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രചരിപ്പിച്ച മുരുഗാനന്ദം സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിൽ നടത്തിയ പ്രവർത്തനങ്ങളെ ബഹുമാനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ചെന്നൈ ഐ.ഐ.ടിയുടെ ഇന്നൊവേഷൻ പുരസ്‌കാരം വാങ്ങിയിട്ടുണ്ട്. 2014ൽ ഇറങ്ങിയ റ്റൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം കണ്ടെത്തിയ ഒരു ഭാരതീയനുമാണ് അരുണാചലം മുരുഗാനന്ദം.

shooting of padman begins

shooting of padman begins

shooting of padman begins

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top