തൃശ്ശൂരിൽ ഭിന്നലിംഗക്കാർക്ക് നേരെ ക്രൂര മർദ്ദനം; ചികിത്സിക്കാൻ വിസമ്മതിച്ച് ഡോക്ടർമാർ

transgenders attacked by police at thrissur

തൃശ്ശൂരിൽ ഭിന്നലിംഗക്കാർക്ക് നേരെ ക്രൂര മർദ്ദനം. രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന മൂന്ന് ഭിന്നലിംഗക്കാരെ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ മുറിവേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ അവിടെ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചുവെന്നും ഇവർ പറഞ്ഞു.

രാഗരഞ്ജിനി, ദീപ്തി, അലീന എന്നിവർക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങവെ മുമ്പിൽ ഒരു പൊലീസ് ജീപ്പ് വന്നു നിർത്തുകയും ജീപ്പിൽ നിന്ന് ഡ്രൈവറുൾപ്പെടെ പുറത്തിറങ്ങി തങ്ങളെ മർദ്ദിക്കുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്.

തുടർന്ന് എൽ.ജി.ബി.ടി ആക്ടിവിസ്റ്റ് ശീതൾ ശ്യാം ഇവിടെയെത്തുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തതിനെ തുടർന്നാണ് ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായത്. ഇവരെ ചികിത്സിക്കാൻ പറ്റില്ലെന്ന് ശീതളിനോടും ഡോക്ടർമാർ പറഞ്ഞിരുന്നു. ഏറെ തകർക്കത്തിനൊടുവിലാണ് ഡോക്ടർമാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

transgenders attacked by police at thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top