കേരളത്തിലെ കോൺഗ്രസിന് തലയില്ല; കോടിയേരി

kodiyery kodiyeri asks party leaders to stay alert kodiyeri asks party leaders to stay alert

ആർ.എസ്.എസിനും കോൺഗ്രസിനും നേരെ രൂക്ഷവിമർശനവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവിധി അട്ടിമറിക്കാൻ ആർഎസ്എസ് രാജ്ഭവനുകളെ ഉപയോഗിക്കുകായാണെന്ന് കോടിയേരി പറഞ്ഞു. ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളെല്ലാം ആർഎസ്എസ് കൈയടക്കുകയാണ്.

കോൺഗ്രസിന്റെ നല്ലകാലം അസ്തമിച്ചു. കേരളത്തിലെ കെപിസിസിക്ക് തലയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് ഇഎംഎസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസിനും ബിജെപിക്കും എതിരെ ശരിയായ ബദലായ ഇടതുപക്ഷത്തിന് ജനങ്ങൾ വോട്ടുചെയ്യുമെന്നും കോടിയേരി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top