തിരിച്ചില്ല: മാണി

mani

കേരള കോണ്‍ഗ്രസ് എം യു.ഡി.എഫിലേക്ക് വരില്ലെന്ന് കെ.എം മാണി. തിരിച്ചു വിളിച്ചതിന് നന്ദിയുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്മനസിന് നന്ദിയുണ്ട് എങ്കിലും മടങ്ങി പോകില്ല.

മനസ് വിഷമിച്ചാണ് യുഡിഎഫില്‍ നിന്ന് ഇറങ്ങിയത്. യു.ഡി.എഫിനോട് വിധേയത്വമോ വിരോധമോ ഇല്ല. തെരഞ്ഞെടുപ്പ് ആകുമ്പോള്‍ പാര്‍ട്ടിയുടെ നയത്തിനനുസരിച്ച് തീരുമാനമെടുക്കും. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ പിന്തുണ വ്യക്തിപരമാമെന്നും മാണി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top