ആഗ്രഹം പൂര്‍ത്തീകരിച്ച് മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി

ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് തിരുവനന്തപുരം നഗരത്തിലൂടെ ഒരാള്‍ തനി സാധാരണക്കാരനെ പോലെ സൈക്കിളോടിച്ച് പോയി.പ്രഭാത സവാരിയ്ക്ക് ഇറങ്ങിയവരും, പാല്‍ പത്രം വിതരണക്കാരും ആ താരത്തെ കണ്ടു ഞെട്ടി.കാണികളെ ഞെട്ടിച്ച് അരമണിക്കൂര്‍ നേരം നഗരത്തില്‍ സൈക്കിളോടിച്ചത് നടന്‍ മോഹന്‍ലാലാണ്. ഏറെ നാളായുള്ള താരത്തിന്റെ ആഗ്രഹമായിരുന്നുവത്രേ ഇത്.

ബി.ഉണ്ണികൃഷ്ണന്റെ സിനിമയുടെ ഷൂട്ടിഗമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ തലസ്ഥാനത്ത് ഉണ്ടായിരുന്നു. ഇന്ന് കൊച്ചിയിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കളുമായാണ് താരം സൈക്കിളിംഗിന് എത്തിയത്. സ്റ്റാച്യുവിലും എംജിറോഡിലുമെല്ലാം താരം സൈക്കിളുമായി കറങ്ങി. ഷൂട്ടിംഗ് ആയിരിക്കുമെന്നാണ് ആദ്യം എല്ലാവരും കരുതിയത്. അരമണിക്കൂറിലെ സവാരിയ്ക്ക് ശേഷം യാത്ര അവസാനിപ്പിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top